Tour Packages

ഇനിയുള്ള നമ്മുടെ യാത്രകള്‍ ഉത്തരവാദിത്വത്തോടെ, പ്രകൃതിയെ നോവിക്കാതെ, പ്രകൃതിയെ തോട്ടറിഞ്ഞുള്ള യാത്ര ആകണം, കാരണം ഈ പ്രകൃതിയാണ് നമ്മളെ യാത്രകൾക്ക് പ്രേരിപ്പിക്കുന്നത്.

യാത്രകൾ ജീവിതത്തിന്റെ ഭാഗമാക്കണം. യാത്രകൾ നൽകുന്ന അനുഭവങ്ങളും അനുഭൂതിയും സന്തോഷങ്ങളും മറ്റൊരിടത്തുനിന്നും ലഭിക്കാൻ സാധ്യതയില്ല. ഓരോ യാത്രകളും ജീവിതത്തിൻറെ ഓരോ ഓർമപ്പെടുത്തലുകളാണ്.. സന്തോഷിക്കാൻ വീണു കിട്ടുന്ന നിമിഷങ്ങൾ ഒക്കെയും സന്തോഷിക്കാൻ കഴിയണം .

വേണാട്ടുകാട് എന്ന ഒരു കുട്ടനാടൻ ഗ്രാമം

കുട്ടനാടിന്റെ ഗ്രാമീണ ഭംഗി ഒരു പകൽ കൊണ്ട് ആസ്വദിച്ചു മടങ്ങിപ്പോരാൻ കഴിയുന്ന ഒരു യാത്ര.


DETAILS | PHOTOS | VIDEOS

VIEW VIDEO

idukki-tour

ഒരു ഇടുക്കി യാത്ര

അമേരിക്കൻ മലയാളികളുമായി ഒരു ഇടുക്കി യാത്ര, 3 പകലും 2 രാത്രിയും കൊണ്ട് ഞങ്ങൾ കണ്ട ഇടുക്കി.


DETAILS | PHOTOS | VIDEOS

VIEW VIDEO

kuttanad-backwater-tour-package

കുട്ടനാട് കാണണമെങ്കിൽ ഇങ്ങനെ ഒരു യാത്ര പോകണം

ദൈവം ഭൂമി സൃഷ്ഠിച്ചപ്പോൾ മുക്കാൽ ഭാഗം വെള്ളമാക്കിയയാണ് സൃഷ്ഠിച്ചത് എന്ന് മനസിലാക്കി തരുന്ന ഒരു ഭൂപ്രകൃതി


DETAILS | PHOTOS | VIDEOS

VIEW VIDEO

വര്‍ക്കല - കേരളത്തിന്റെ ഗോവ

ശാന്തവും സുന്ദരവും ആണ് വര്‍ക്കല. മനോഹരമായ കടല്‍ത്തീരങ്ങള്‍, വിഷ്ണു ക്ഷേത്രം, ശിവഗിരി മഠം, ആശ്രമം തുടങ്ങിയവ വര്‍ക്കലയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.


DETAILS | PHOTOS | VIDEOS

VIEW VIDEO

വേണാട്ടുകാടെന്ന ഒരു കുട്ടനാടൻ ഗ്രാമം

3 പകലും 2 രാത്രിയും പാടവരമ്പത്ത് ടെന്റിൽ താമസിച്ച്, അടുത്തറിഞ്ഞ ഒരു ഗ്രാമം


DETAILS | PHOTOS | VIDEOS

VIEW VIDEO

vagamon-tent-camping

വാഗമണ്ണിലെ മലമുകളിൽ തീയും കാഞ്ഞു ടെന്റിൽ കിടന്നുറങ്ങാം

ജീവിതത്തിൽ ഒരിക്കലെങ്കിലും ആസ്വദിക്കേണ്ട ഒരു അനുഭവം ആണ്


DETAILS | PHOTOS | VIDEOS

VIEW VIDEO

tamilnadu-tourism

കൊതിച്ചു പോകുന്ന തമിഴ് നാട് യാത്രകൾ

തമിഴ് നാട് , അത് വേറെ ഒരു ലെവൽ ആണ് , ചില യാത്രാ വിശേഷങ്ങൾ


DETAILS | PHOTOS | VIDEOS

VIEW VIDEO

വേണാട്ടുകാട് എന്ന ഒരു ഒരു തനി കുട്ടനാടൻ ഗ്രാമം കണ്ടെത്തിയ ആ ആദ്യ യാത്രാ അനുഭവം ...

എന്താ പറയുക.. അത് ഒരു അനുഭവമാണ്..

വളരെനാളായിട്ട് ആഗ്രഹിക്കുന്നതാണ് കെട്ടും ഭാണ്ഡവും എല്ലാം എടുത്ത് കുറച്ചു ദിവസം എങ്ങോട്ടെങ്കിലും ഒരു യാത പോകണം എന്ന്. പണ്ട് സഞ്ചാരി എന്ന FB കൂട്ടായ്‌മയിൽ നിന്നും പരിചയപ്പെട്ട ദിലീപിനോട് ആഗ്രഹം പറഞ്ഞപ്പോൾ തന്നെ കാര്യങ്ങൾക്ക് ഒരു തീരുമാനമായി.

3 രാത്രിയും 4 പകലും കൊണ്ട് ഞങ്ങൾ കണ്ട വേണാട്ടുകാട് എന്ന ഒരു കുട്ടനാടൻ ഗ്രാമം..

ദൈവം ഭൂമി സൃഷ്ഠിച്ചപ്പോൾ മുക്കാൽ ഭാഗം വെള്ളമാക്കിയയാണ് സൃഷ്ഠിച്ചത് എന്ന് മനസിലാക്കി തരുന്ന ഒരു ഭൂപ്രകൃതി, വെള്ളവും, വള്ളവും, തെങ്ങുകളും, പാടങ്ങളും, കൊച്ചു കൈതോടുകളും എല്ലാംകൊണ്ടും വരുന്നവരെ വശീകരിക്കുന്ന ഒരു സ്വപ്നദേശം. വെള്ളപൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളെയെല്ലാം ഒരുമിച്ചു അതിജീവിച്ചു മുന്നേറുന്ന ഒരു ജനത. വരുന്നവരെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന കുറെ നല്ല സാധാരണക്കാരായ ആളുകളും കുറെ വളർത്തു മൃഗങ്ങളും ഉള്ള ഒരു നല്ല ഗ്രാമം. അതാണ് വേണാട്ടുകാട്. ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ വന്ന് അനുഭവിച്ചറിയേണ്ട അല്ലെങ്കിൽ നമ്മുടെ കുട്ടികൾക്ക് കാണിച്ചു കൊടുക്കേണ്ട ഒരു സ്ഥലം.