സംശയങ്ങളും മറുപടികളും

യാത്രകളും മറ്റുമായി സാധരണ ഉണ്ടാകുന്ന സംശയങ്ങൾക്ക് ഈ ഒരു പംക്തി ഉപകരിക്കും എന്ന് കരുതുന്നു

  • Explore Kerala With Us ? എന്താണ് Exploring Keralite ?

    'Explore Kerala With Us' എന്നത് ഞാൻ നടത്തുന്നതായ ഒരു ടൂർ പാക്കേജ് പ്രോഗ്രാം ആണ് . കൂടുതലായും കേരളത്തിനകത്തുള്ള യാത്രകൾ ചെയ്യുന്നതിനാലും , യാത്ര പോകാൻ ഇഷ്ടമുള്ള ആളുകളെ കൂടെ തന്നെ കൊണ്ടു പോയി സ്ഥലങ്ങൾ കാണിക്കുന്നതിനാലുമാണ് 'Explore Kerala' യുടെ കൂടെ 'With Us' കൂടെ ചേർത്തിരിക്കുന്നത്.

    'Exploring Keralite' എന്നത് എൻ്റെ യാത്രകളും മറ്റനുഭവങ്ങളും പങ്കുവെക്കാനുള്ള ഒരു യൂട്യൂബ് ചാനലിന്റെ പേരാണ് , അതിൽ കേരളത്തിനകത്തുള്ള യാത്രകൾ പോലെ കേരളത്തിന് പുറത്തുള്ള യാത്രകളും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതുവരെ ഈ ഒരു ചാനൽ കാണാത്തവർ ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ചാനൽ സന്ദർശിച്ച ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്നെഴുതുക . കൂടാതെ ഈ ചാനൽ ഇഷ്ടപെട്ടുവെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.

  • യാത്രക്ക് വരുന്ന ആളുകളുടെ എണ്ണം , അവരുടെ ഇഷ്ടങ്ങൾ , അഭിരുചികൾ, ആഹാര രീതികൾ, ആരോഗ്യ പ്രശ്നങ്ങൾ , യാത്രക്ക് ചിലവാക്കാൻ കഴിയുന്ന സമയം , അല്ലെങ്കിൽ ദിവസങ്ങൾ എന്നിവ എല്ലാം മനസ്സിലാക്കിയുള്ള യാത്രാ പാക്കേജുകൾ ആണ് ഞങ്ങൾ നിങ്ങൾക്ക് തരുന്നത്. കഴിവതും നിങ്ങളുടെ യാത്ര തുടങ്ങുമ്പോൾ മുതൽ അത് തീരുന്നതുവരെയുള്ള സമയം നിങ്ങൾക്കുള്ള എതൊരു സഹായത്തിനും നിർദേശത്തിനും ഞങ്ങളിൽ ഒരാൾ നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകുമെന്നുള്ളതാണ് ഈ യാത്രകളെ മറ്റ് ടൂർ പ്രോഗ്രാമുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

  • ചെലവ് കുറക്കുക എന്നതിലുപരി യാത്ര ചെയ്യുന്ന വ്യക്തിയുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ആണ് ആ വ്യക്തിയുടെ യാത്രയുടെ ചിലവുകൾ നിയന്ത്രിക്കുന്നത്. ഉദാഹരണത്തിന് രാത്രി കാലങ്ങളിൽ ടെന്റ് ക്യാമ്പിംഗ് എന്ന ആശയം വലിയ യാത്രകളിൽ വലിയ രീതിയിൽ ചെലവ് കുറക്കാൻ സഹായിക്കുന്ന ഒരു തീരുമാനം ആണ് . എന്നാൽ ആ തരത്തിലുള്ള സാഹചര്യങ്ങളെ മനസ്സുകൊണ്ട് സ്വീകരിക്കാൻ കഴിയുന്ന ഒരാൾക്ക് മാത്രമേ അങ്ങനെയുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാൻ പറ്റുകയുള്ളൂ.

    ചുരുക്കം പറഞ്ഞാൽ അവരവരുടെ മനസ്സിൻറെ തീരുമാനങ്ങൾ ആണ് നമ്മുടെ ചിലവുകൾ നിയന്ത്രിക്കുന്നത് . പലപ്പോഴും കുറഞ്ഞ ചിലവിലുള്ള ടൂർ പാക്കേജുകൾ പ്രത്യേകം ചോദിച്ചുറപ്പിച്ച ശേഷം യാത്രയിൽ ഉടനീളം 5 സ്റ്റാർ സൗകര്യങ്ങൾ പ്രതീക്ഷിക്കുന്നവരും നമ്മുടെ ഇടയിൽ കുറവല്ല

  • കൂടുതലായും സ്ത്രീകളും കൊച്ചു കുട്ടികളും ഇല്ലാത്ത യാത്രകളിൽ ആണ് ടെന്റ് ക്യാമ്പിംഗ് കൂടുതൽ ഫലപ്രദമാകുന്നത് , കേരളത്തിന് പുറത്തുള്ള യാത്രയിൽ പലപ്പോഴും പെട്രോൾ പമ്പുകൾ , CCTV നിരീക്ഷണം ഉള്ള കടകളുടെ തിണ്ണകൾ എന്നിവയാണ് ടെന്റ് ക്യാമ്പിംഗിന് തിരഞ്ഞെടുക്കുന്നത്. പെട്രോൾ പമ്പുകളിൽ ജോലിക്കാർ കൂടാതെ CCTV നിരീക്ഷണത്തിന് പുറമേ ശുചിമുറി കൂടി ഉണ്ടെന്നുള്ളതാണ് പ്രധാന കാരണം.

    ഒരിക്കലും ടെന്റ് ക്യാമ്പിംഗ് 100% സുരക്ഷിതമായ ഒരു മാർഗം അല്ല എന്നുള്ളതിനാൽ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അതിജീവിക്കാൻ തയാറാകുന്നവർ മാത്രമേ അങ്ങനെയുള്ള കാര്യങ്ങൾ പരീക്ഷിക്കാൻ മുതിരാവൂ...

  • പോകാൻ ഉദ്ദേശിക്കുന്ന, അല്ലെങ്കിൽ മനസ്സിലുള്ള ആഗ്രഹങ്ങൾ തുറന്ന് സംസാരിക്കാൻ വിളിക്കുക +91 9447061998 (24 x 7).

  • തീർച്ചയായും, യാത്ര പോകാനുള്ള മനസ്സുള്ള ആർക്കും ബന്ധപ്പെടാവുന്നതാണ്. എന്നാൽ പ്രായമായവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി, അതിന് പറ്റുന്നതരത്തിൽ ഉള്ള യാത്രാ സൗകര്യങ്ങൾ കൂടിയ പാക്കേജുകൾ ആവും കൂടുതൽ ഫലപ്രദം.

    പലപ്പോഴും ഇതുമായി ഞാൻ അഭിമുഘീകരിച്ചിട്ടുള്ള ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

    വളരെ പ്രായമായ ഒരു വ്യക്തിയെ ശബരിമലയിൽ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ഒരു അനേഷണം വന്നിരുന്നു. എന്നാൽ ഈ പ്രായമായ വ്യക്തിയെ കോട്ടയത്തുനിന്നും ശബരിമലക്ക് സാധാരണ KSRTC ബസ്സിൽ കൊണ്ടുപോയി തിരികെ സുരക്ഷിതമായി എത്തിക്കുമോ എന്നരീതിയിൽ ആണ് ഈ വ്യക്തിയുടെ മക്കളിൽ ഒരാൾ എന്നോട് അനേഷിച്ചത്. കൂടുതൽ ചോദ്യങ്ങളിൽ നിന്നും എന്നെ വിളിച്ച ആൾ സാമ്പത്തികമായി തരക്കേടില്ലാത്ത ഒരു വ്യക്തിയാണെന്നും , സ്വന്തം പിതാവിനെ ശബരിമല വരെ കൊണ്ടുപോകാൻ ജോലിക്കിടയിൽ സമയം ലഭിക്കാത്തതിനാലുമാണെന്ന് അറിയാൻ കഴിഞ്ഞു. സത്യത്തിൽ നമ്മൾ മലയാളികൾ ഒരുപാട് ചിന്തിക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത്. ഞാൻ ആദ്യം കരുതിയിരുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു വ്യക്തിയുടെ ആഗ്രഹം ആണെന്നാണ്. എന്നാൽ കുറഞ്ഞ ചിലവിൽ കാര്യം സാധിച്ചു കിട്ടുമോ എന്ന നിലയിൽ ആണ് ആ അനേഷണം വന്നതെന്ന് മനസിലായതിനാലാണ് ഈ ഒരു കാര്യം ഇവിടെ സൂചിപ്പിക്കുന്നത് .യാത്രാ ചെലവ് കുറയ്ക്കുക എന്നതിലുപരി യാത്ര പോകുന്ന ആളുടെ ആരോഗ്യവും, സുരക്ഷയും ആണ് എനിക്ക് പ്രധാന്യം ഉള്ളത്. അത് ഉത്തരവാദിത്യത്തിൽ തന്നെ ചെയ്തു തരാനും ഞാൻ ബാധ്യസ്ഥനാണ് തീർച്ചയായും സഹകരിക്കുക.