WHO AM I?

Kiran K
Web Designer | Programmer | Video Blogger | Photographer | Aquarists
Foodie | Explorer | Rider

Hobbies & Interests

Travelling helps me connect with new people, which helps to improve my interpersonal skills.

Based on the geography we meet people from various races, regions. It helps to understand their background and connect with them. This acquired skill helps when we work with a distributed global team.

Travelling makes me independent and build my confidence.

It's like food for the soul which is necessary to de-stress and then get back to my day job with new renewed vigour. For a day full of work, projects, tensions travel is like a fresh dose of much needed oxygen!

And that's why it's my hobby.

ഒന്ന് ചുരുക്കത്തിൽ പറഞ്ഞാൽ!

ജീവിതത്തിൽ കണ്ടിട്ടില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതും തേടിയുള്ള ഒരു യാത്ര, ഓരോ യാത്രകളും ഓരോ അനുഭവം തന്നെയാണ് അതുപോലെ അതിൽ നിന്നും കിട്ടുന്ന അറിവുകളും. നമ്മൾ പാഠപുസ്തകങ്ങളിൽ പഠിച്ചതൊന്നും അല്ല ഈ ലോകം എന്നുള്ള തിരിച്ചറിവ് ഉണ്ടാകണമെങ്കിൽ നമ്മൾ സ്വതന്ത്രമായി യാത്രകൾ ചെയ്യണം. ചുരിക്കിപ്പറഞ്ഞാൽ വെറും ഒരു 50 കിലോമീറ്റർ യാത്ര ചെയ്താൽ തന്നെ ഭൂപ്രകൃതികൊണ്ടും, ഭക്ഷണരീതികൾ കൊണ്ടും, സംസ്കാരം കൊണ്ടും, ഭാഷ കൊണ്ടും വ്യത്യസ്‌തമായ ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ. ഈ ഇന്ത്യ മുഴുവൻ ഒന്ന് ചുറ്റി സഞ്ചരിക്കാനുള്ള ആഗ്രഹം മാത്രം ഇനിയും ബാക്കി.

ഇതുവരെ യാത്ര ചെയ്ത ഇന്ത്യയിലെ സംസ്ഥാനങ്ങൾ/ കേന്ദഭരണ പ്രദേശങ്ങൾ : കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒറീസ, രാജസ്ഥാൻ, ഗോവ, പോണ്ടിച്ചേരി, ഉത്തർപ്രദേശ്, ഹരിയാന, ആന്ധ്ര.

ആമുഖം

ആദ്യം ഞാൻ എന്നെ തന്നെ നിങ്ങൾക്ക് ഒന്ന് പരിചയപ്പെടുത്തുന്നു.



പേര് കിരൺ, പത്തനംതിട്ട ജില്ലയിൽ കവിയൂർ എന്ന ഒരു ഗ്രാമത്തിലാണ് താമസം, ശരിക്കുള്ള ജോലി എന്തെന്ന് ചോദിച്ചാൽ കംമ്പ്യൂട്ടർ പ്രോഗ്രാമറിൽ തുടങ്ങി, കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നത് മുതൽ, കേരളം അടുത്തറിയാൻ താല്പര്യം ഉള്ളവർക്ക് ആ തരത്തിൽ ഉള്ള യാത്രകൾ അഥവാ ടൂർ പാക്കേജുകൾ നടത്തുന്നു. കൂടാതെ യാത്രകളിൽ കിട്ടുന്നതായ അപൂർവ്വമായതും, ഔഷധമൂല്യമുള്ളതുമായ ചെടികൾ ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്നതായ ഒരു ബിസിനസ്സും കൂടെ ചെയ്യുന്നു.



ഒന്നൂടെ പറയുകയാണെങ്കിൽ ഒന്നിൽനിന്നും ഒന്നിലേക്ക് അറിയാതെ തന്നെ മാറുകയാണ് ഉണ്ടായത് കംമ്പ്യൂട്ടർ പ്രോഗ്രാമർ ആയി തുടങ്ങി സോഫ്റ്റ്‌വെയർ, വെബ്സൈറ്റ് ഡിസൈനിംഗ് [www.akeydesigns.com] എന്നീ ജോലികളിൽ ഉണ്ടാകുന്ന പിരിമുറുക്കത്തിൽ നിന്നും രക്ഷപെടുവാൻ വേണ്ടി തുടങ്ങിയ യാത്രകളിൽ നിന്നും ആണ് [www.explorekeralawithus.com] എന്ന ടൂർ പ്രോഗ്രാം എന്ന ആശയം ഉണ്ടാകുകയും, അങ്ങനെ ആ യാത്രകളിൽ കണ്ടെത്തുന്ന കൗതുകകരമായ ചെടികളും മറ്റും വിൽക്കുന്നതിന് വേണ്ടി [www.agropack.in] എന്ന ഒരു പ്രസ്ഥാനവും തുടങ്ങുകയുമാണ് ഉണ്ടായത് .



വീട്ടിൽ കൂടെയുള്ളത് അമ്മ, ഭാര്യ, രണ്ടു കുട്ടികൾ, പിന്നെ ജീവിതത്തിൽ ഒരുപാട് കാലങ്ങളായി അടുപ്പമുള്ള വളരെ കുറച്ചു കൂട്ടുകാർ അതും LKG , UKG സ്കൂൾ കാലം മുതലുള്ളവർ. പ്രകൃതിയേയും, മൃഗങ്ങളെയും ഒരുപാട് ഇഷ്ടമാണ്, അതിനെ സ്നേഹിക്കുന്നവരേയും. ഇതൊക്കെയാണ് എൻ്റെ ലോകം. അതുകൊണ്ടുതന്നെ എൻ്റെ യൂട്യൂബ് വീഡിയോകളിൽ കൂടുതലായും വരുന്ന വിഷയങ്ങളും ഇതുമായി ബന്ധപ്പെട്ടതാണ്.



ഇതൊക്കെയാണ് ആകെ ചുരുക്കത്തിൽ ഞാൻ എന്ന വ്യക്തിയെ നിങ്ങൾക്ക് മുന്നിൽ പരിചയപെടുത്തുവാനുള്ളത്. എൻ്റെ ഈ യാത്രകളിൽ അല്ലെങ്കിൽ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ അറിവുകളും അനുഭവങ്ങളും നിങ്ങൾക്ക് മുന്നിൽ വരികളായും, ഫോട്ടോസായും, വീഡിയോയായും എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു മാധ്യമം ആയാണ് ഈയൊരു വെബ്സൈറ്റിനെ കാണുന്നത്.



തീർച്ചയായും നിങ്ങളുടെ അഭിപ്രായങ്ങളും, പ്രോത്സാഹനവും പ്രതീക്ഷിച്ചു കൊള്ളുന്നു.

Why Exploring Keralite?

നമ്മൾ പുസ്തകത്തിൽ നിന്നും പഠിച്ച, അല്ലെങ്കിൽ നമ്മൾ മറ്റുള്ളവരിൽ നിന്നും ജീവിതത്തിൽ അറിഞ്ഞതിലും മനോഹരമായ ഒരുപാട് കാര്യങ്ങൾ നിറഞ്ഞ ഈ ലോകം എന്നും ഒരു കൗതുകം തന്നെയാണ്. അതിനെ അടുത്തറിയാൻ എറ്റവും നല്ല മാർഗം യാത്രകൾ ആണ്, യാതൊരു മുൻവിധിയും ഇല്ലാതെയുള്ള യാത്രകളെ പ്രണയിക്കുന്ന ഏവർക്കും സ്വാഗതം ..

നമ്മുടെ കുട്ടികൾ ഇതുവരെ മഴയത്തു കുളിച്ചിട്ടുണ്ടോ? പാടവരമ്പത്തെ ചെളിയിൽ ചെരിപ്പില്ലാതെ നടന്നിട്ടുണ്ടോ ?

കുറെ കാലങ്ങൾക്ക് മുൻപ് വരെ തികച്ചും അർത്ഥമില്ലാത്ത ഒരു ചോദ്യമായി അവശേഷിച്ചിരുന്ന ആ ചോദ്യം ഈ കാലത്ത് വളരെ പ്രശസ്തമാണ്. പുതിയ ജീവിത രീതികളും മറ്റും നമ്മൾ അനുകരിക്കാൻ ശ്രമിച്ചു തുടങ്ങിയപ്പോൾ മുതൽ നമുക്ക് നഷ്ടമായി തുടങ്ങിയത് കുറെ നല്ല അനുഭവങ്ങളാണ്.

അങ്ങനെ നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന അനുഭവങ്ങളും കാഴ്ചകളും നിറഞ്ഞ യാത്രകളാണ് കൂടുതലായും നിങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്നത്. തെറ്റുകുറ്റങ്ങൾ തിരുത്തിത്തരുന്നതിനും, ചെയ്യുന്ന കാര്യങ്ങൾ കൂടുതൽ മികവുള്ളതാക്കുന്നതിനും എല്ലാവരുടേയും സഹകരണവും പിൻതുണയും തീർച്ചയയും പ്രതീക്ഷിച്ചു കൊള്ളുന്നു ..