ഓട വെള്ളത്തിലെ കുളിയെ മഹത്തരമാക്കുന്ന വർക്കല പാപനാശം. പ്രതികരിക്കുക...

Polluted Water Weeping

തിരുവനന്തപുരം ജില്ലയിലെ വർക്കലയ്ക്കടുത്തുള്ള കടൽത്തീരമാണ്‌ വർക്കല പാപനാശം.

പാപനാശം കടപ്പുറത്ത് ബലിതർപ്പണത്തിനായി ആയിരക്കണക്കിന്‌ ജനങ്ങൾ ഓരോ വർഷവും എത്താറുണ്ട്. ഇവിടെ മുങ്ങിക്കുളിച്ചാൽ എല്ലാ പാപവും പോകുമെന്നാണ്‌ വിശ്വാസം. എന്നാൽ ഈ ബലിതർപ്പണം നടക്കുന്ന സ്ഥലത്ത് കടലിൽ ഒഴുകിയെത്തുന്നത് മലിനമായ ഓട വെള്ളം ഉൾപ്പെടെയുള്ള അഴുക്കുകൾ വഹിക്കുന്ന ഒരു തോടാണ് എന്നുള്ളത് പലർക്കും അറിയില്ല.

കൊച്ചു കുട്ടികളുമായി വരുന്നവർ പോലും ഇതറിയാതെ ഈ മലിനമായ വെള്ളത്തിൽ കളിക്കുന്ന കാഴ്ചകൾ നമുക്ക് ഇവിടെ വീഡിയോയിൽ കാണാവുന്നതാണ്.

പലരും കടലിൽ ബലിതർപ്പണം നടത്തിയ ശേഷം ശുദ്ധജലം എന്ന് കരുതി ഈ മലിനമായ ഓട വെള്ളത്തിൽ കുളിച്ച ശേഷമാണ് തിരികെ പോരുന്നത്. എന്തിന് അവിടെ പൂജാ കർമ്മങ്ങൾ ചെയ്യാൻ ഉപയോഗിക്കുന്ന ഇലകൾ പോലും അവിടെയുള്ള പൂജാരിമാർ ഈ "ദിവ്യ വെള്ളത്തിൽ ആണ് കഴുകുന്നത്" ഈ വീഡിയോയിൽ നിങ്ങൾക്ക് അത് നേരിട്ട് കാണാം.

മലിനമായ ഓട വെള്ളം എത്തിച്ചേരുന്ന വഴി

എന്നാൽ പാപനാശത്തിന് അല്പം അകലെയായി മൺതിട്ടയിൽ നിന്നും 24 മണിക്കൂറും ലഭ്യമാകുന്ന ശുദ്ധജല സ്രോയസ്സുകൾ ഉള്ളത് പലർക്കും അറിയില്ല എന്നുതന്നെയല്ല അങ്ങനെ ഉണ്ടെന്നുള്ള ഒരു അറിയിപ്പുപോലും അവിടെ ഇല്ല എന്നുള്ളതും നമ്മൾ ചിന്തിക്കേണ്ട ഒരു വിഷയം ആണ്.

മൺതിട്ടയിൽ നിന്നും 24 മണിക്കൂറും ലഭ്യമാകുന്ന ശുദ്ധജല സ്രോതസ്സുകൾ

ഈ വിഷയത്തിൽ നിങ്ങളുടെ തീരുമാനം അനുകൂലമെങ്കിൽ വീഡിയോ മറ്റുള്ളവരിലും എത്തിക്കുക...

VIEW VIDEO