ഞങ്ങൾ കണ്ട വേണാട്ടുകാട് എന്ന ഒരു കുട്ടനാടൻ ഗ്രാമം.
Riding, Exploring & Camping
എന്താ പറയുക,അത് ഒരു അനുഭവമാണ് ..
ഇത് ശരിക്കും ഞങ്ങളുടെ ഒരു യാത്രയുടെ ഒരു ആമുഖം മാത്രമാണ്. 3 രാത്രിയും 4 പകലും കൊണ്ട് ഞങ്ങൾ കണ്ട വേണാട്ടുകാട് എന്ന ഒരു കുട്ടനാടൻ ഗ്രാമം. ബാക്കി അനുഭവങ്ങളും, ഫോട്ടോസും, വീഡിയോസും ഒന്നൊന്നായി വരുന്നുണ്ട് പുറകെ
ദൈവം ഭൂമി സൃഷ്ടിച്ചപ്പോൾ മുക്കാൽ ഭാഗം വെള്ളമാക്കിയയാണ് സൃഷ്ടിച്ചത് എന്ന് മനസിലാക്കി തരുന്ന ഒരു ഭൂപ്രകൃതി, വെള്ളവും വള്ളവും, തെങ്ങുകളും പാടങ്ങളും കൊച്ചു കൈതോടുകളും എല്ലാംകൊണ്ടും വരുന്നവരെ വശീകരിക്കുന്ന ഒരു സ്വപ്ന ദേശം. വെള്ളപൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളെ എല്ലാം വർഷവും ഒരുമിച്ചു അതിജീവിച്ചു മുന്നേറുന്ന ഒരു ജനത.
വരുന്നവരെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന കുറെ നല്ല സാധാരണക്കാരായ ആളുകളും കുറെ വളർത്തു മൃഗങ്ങളും ഉള്ള ഒരു നല്ല ഗ്രാമം അതാണ് വേണാട്ടുകാട്. ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ വന്ന് അനുഭവിച്ചറിയേണ്ട അല്ലെങ്കിൽ നമ്മുടെ കുട്ടികൾക്ക് കാണിച്ചു ഒരു തനി കുട്ടനാടൻ ഗ്രാമം
Current Activities
Website Designing
https://www.akeydesigns.com
Responsible Tourism
https://www.explorekeralawithus.com
Blog
https://www.exploringkeralaite.com
തെങ്ങോലകളിൽ മനോഹരമായി തെങ്ങോലകൾ കൊണ്ടുനെയ്ത കൂടുകൾ ഉണ്ടാക്കുന്ന തൂക്കണാംകുരുവിയുടെ കൂടുകൾ തേടി. വീഡിയോ കാണുക
വേണാട്ടുകാട്ടിലെ ഒന്നാം ദിവസം, കുട്ടനാടൻ ജീവിതം അടുത്തറിയാൻ തുടങ്ങിയ ദിവസങ്ങൾ..
വീഡിയോ കാണുക
വേണാട്ടുകാട്ടിലെ രണ്ടാം ദിവസം, കുട്ടനാടൻ ജീവിതം അടുത്തറിഞ്ഞ ദിവസങ്ങൾ..
വീഡിയോ കാണുക
കുട്ടനാടിൻ്റെ ടോറസ് ലോറി എന്നറിയപ്പെടുന്ന കൂറ്റൻ കെട്ടുവള്ളത്തിൽ യാത്ര ചെയ്യാൻ അവസരം കിട്ടിയപ്പോൾ
വീഡിയോ കാണുക
കുട്ടനാടിൻ്റെ കള്ളുചെത്ത് വിശേഷങ്ങൾ. കൃത്യനിഷ്ടതയും, താളവും ഉള്ള ഒരു തൊഴിൽ
വീഡിയോ കാണുക
ഒറ്റപ്പെട്ട കുട്ടനാടൻ തുരുത്തുകളിൽ കഴിയുന്ന കുടുംബങ്ങൾ, അവരുടെ ജീവിതത്തിന്റെ ഒരു നേർകാഴ്ച വീഡിയോ കാണുക
തണുത്ത വെളുപ്പാൻ കാലത്ത് ആൻ്റണി ചേട്ടന്റെ കൂടെ ഒരു മീൻ പിടുത്തം. വീഡിയോ കാണുക
കുട്ടനാടിന്റെ തനതായ ഞാറ്റുപാട്ട് . ഈണവും, താളവും ഉള്ള ഒരു നടൻ പാട്ട് വീഡിയോ കാണുക