മഹാകുംഭമേള 2024
Treaking & Camping
അങ്ങനെ ഒരു വലിയ യാത്ര കഴിഞ്ഞു തിരിച്ചെത്തി ..പ്രയോഗരാജിലെ മഹാകുംഭമേള, വാരാണസി, അയോധ്യ, ലഖ്‌നൌ, മുബൈ വഴി തിരിച്ചു കേരളത്തിലേക്ക് ..ഒരുപാട് അനുഭവങ്ങളും കാഴ്ചകളും സമ്മാനിച്ച ഈ ഒരു യാത്ര എത്രയും നാൾ നടത്തിയിട്ടുള്ള യാത്രകളിൽ നിന്നും വളരെ വെത്യസ്തമായ യാത്ര തന്നെയായിരുന്നു. എൻ്റെ വളരെ അടുത്ത രണ്ട് സൂഹൃത്തുക്കൾ (വിനോദ് , സതീഷ് ) കൂടെ ഈ യാത്രയിൽ എൻ്റെ കൂടെ ഉണ്ടായിരുന്നു. ഇൻറർനെറ്റിൽ കണ്ടതിൽ നിന്നും വളരെ വെത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും ആയിരുന്നു എനിക്ക് കുംഭമേള നഗരിയിൽ നിന്നും മനസിലാക്കാൻ സാധിച്ചത് . ഗംഗ , യമുന സരസ്വതി ഇനീ നദികൾ ചേരുന്ന ത്രിവേണി സംഗമത്തിൽ ആണ് ആദ്യ ദിവസം ടെന്റ് അടിച്ചു കിടന്നത് . വളരെ ചിലവുകുറച്ചുള്ള ഒരു യാത്ര ആയതിനാൽ എല്ലാം അതിനെ രീതിയിൽ തന്നെ ആസ്വദിക്കാൻ കഴിഞ്ഞു . ഒന്നുമില്ലാതെ എത്തിച്ചേരുന്ന എതൊരാൾക്കും കുംഭമേള നഗരിയിൽ ഇത്ര ദിവസം വേണമെങ്കിലും കഴിയുവാനുള്ള സജീകരങ്ങൾ ആണ് ഉത്തർ പ്രദേശ് സർക്കാർ ഒരുക്കിയിരിക്കുന്നത് , 40 കോടി ജനങ്ങൾ ഒരുമിച്ചു വന്നാലും അവരെ ഉൾകൊള്ളാൻ പ്രയോഗരാജിലെ മഹാകുംഭമേള നാഗരിക്ക് കഴിയും . എല്ലാം താത്കാലികമായി വറ്റിയ ഗംഗയുടെ മണൽപ്പരപ്പിൽ നിർമിച്ചവ ആണെങ്കിലും എല്ലാം വളരെ വൃത്തിയായി പരിചരിക്കാൻ കഴിയുന്നു എന്നത് ഒരു ചെറിയ കാര്യമായി തോന്നുന്നില്ല. കൊടും തണുപ്പുള്ള കാലാവസ്ഥയിൽ പോലും നഗ്നരായി നടക്കുന്ന നാഗാ സന്യാസികൾ കൗതുകത്തിനും അപ്പുറം നമ്മളെ ചിന്തിക്കാൻ പ്രേരിപ്പിക്കും. അല്പമെങ്കിലും വിശ്വസമോ ആത്മീയതയോ ഇല്ലാത്ത ഒരു വ്യക്തിക്ക് ഒട്ടും ഇളങ്ങുന്ന ഒരു സ്ഥലമല്ല കുംഭമേള നഗരി. വിശ്വസത്തെയോ, ആചാരത്തെയോ ആത്മീയതയോ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാതെ അതിനെ കളിയാക്കുകയോ വിമർശിക്കുകയുയോ ചെയ്യരുത് എന്ന് തോന്നിയ ഒരു നിമിഷം . മൊത്തം എകദേശം 1600 വീഡിയോ ക്ലിപ്പിംഗുകൾ ആണ് 4 ദിവസം എനിക്ക് മഹാകുംഭമേളയുമായി ബന്ധപ്പെട്ട് എടുക്കുവാൻ സാധിച്ചത് , അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ കാണാനും അറിയുവാനും താല്പര്യം ഉള്ളവർ എൻ്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Current Activities
Website Designing- https://www.akeydesigns.com
Responsible Tourism- https://www.explorekeralawithus.com
Blog- https://www.exploringkeralaite.com
Vlog- https://www.youtube.com/exploringkeralite
Instagram- https://www.instagram.com/exploring_keralite